വേനല്‍ക്കാലത്ത് വെറുതേ വീട്ടിലിരിക്കുക എന്നത് ആലോചിക്കാൻ സാധിക്കില്ല. ചൂടില്‍ എത്രനേരം ഇരിക്കുമെന്ന ചിന്തകൊണ്ടു മാത്രം തണുപ്പു നിറഞ്ഞ ഏതെങ്കിലും സ്ഥലത്തേയ്ക്ക് പോകാൻ ഇറങ്ങിപ്പുറപ്പെടുന്നവരാണ് പല സഞ്ചാരികളും. പലപ്പോഴും ഇവര് എവിടേക്ക് പോകുമെന്നൊക്കെ നമുക്ക് സംശയം തോന്നുമെങ്കിലും വേനലില്‍ തണുപ്പ് തരുന്ന സ്ഥിരം ഇടങ്ങള്‍ ഉള്ളപ്പോള്‍ അങ്ങനെയൊരു സംശയത്തിന്‍റെ ആവശ്യമേയില്ല. ആലപ്പുഴയില്‍ വനം കാണാം, കുട്ടവഞ്ചി കയറാം.. കാക്കാത്തുരുത്തിലും പോകാം ഓഫ്ബീറ്റ് ഇടങ്ങള്‍ തേടിപ്പോകുന്നതിനേക്കാള്‍ പെട്ടന്ന് പ്ലാൻ ചെയ്ത് കൂടുതലൊന്നും ആലോചിക്കാതെ പോകാൻ പറ്റിയ കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാലോ. കേള്‍ക്കുമ്ബോള്‍ ഇതൊക്കെ നമ്മുടെ ഇടങ്ങള് തന്നെയല്ലേ എന്നു തോന്നിയാലും ഈ ചൂടിനെ തളയ്ക്കാനും വേനലില്‍ പോകാനും ഈ അഞ്ചിടങ്ങളേക്കാള്‍ മികച്ച സ്ഥലങ്ങള്‍ കേരളത്തിലില്ല എന്നുതന്നെ പറയാം.
1. തേക്കടി
കേരളത്തില്‍ വേനല്‍ക്കാല യാത്രകളില്‍ തിരഞ്ഞെടുക്കാൻ പറ്റിയ ഒന്നാമത്തെ സ്ഥലം തേക്കടിയാണ്. പുറത്തെത്ര ചൂടാണെങ്കിലും അതൊന്നും ഏശാത്ത ഇടമാണ് തേക്കടി. തേക്കടിയുടെ പച്ചപ്പിലേക്ക് കയറിയാല്‍ തന്നെ ആകെ മൊത്തം കുളിരാണ്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാം എന്നതു മാത്രമല്ല, പ്രകൃതിയെ അറിഞ്ഞ് സമയം ചെലവഴിക്കാൻ ട്രെക്കിങ്ങും ക്യാംപിങ്ങും പോലെ ഒരുപാട് സാധ്യതകളും ഇവിടെയുണ്ട്. കൊടുംകാട്ടില്‍ വാച്ച് ടവറിനു മുകളില്‍ ഒരു രാത്രി, വന്യമൃഗങ്ങളെ കണ്ട് താമസിക്കാം വാച്ച് ടവർ ക്യാംപിങ്, തേക്കടി തടാകത്തിനു നടുവിലൂടെയുള്ള ബോട്ടിങ്, ടൈഗർ ട്രെയില്‍, എന്നിങ്ങനെ ഒരുപാട് ആക്ടിവിറ്റികള്‍ പെരിയാർ ടൈഗർ റിസർവിന്‍റെ ഭാഗമായി തേക്കടിയില്‍ ആസ്വദിക്കാം. കേരളത്തില‍് ഏറ്റവുമധികം ആളുകള്‍ പോകാനാഗ്രഹിക്കുന്ന ഗവിയിലേക്കും ഇവിടുന്ന് ബസ് സർവീസുണ്ട്. വണ്ടിപ്പെരിയാർ, ചെല്ലാർകോവില്‍, പാണ്ടിക്കുഴി തുടങ്ങിയ സ്ഥലങ്ങളും ഇവിടെ സന്ദർശിക്കാം.
2. വാഗമണ്‍
വേനലിലെ വൈകുന്നേരങ്ങളിലും കോടമഞ്ഞ് ഇറങ്ങി വരുന്ന ആംബിയൻസാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ നേരേ വാഗമണ്ണിലേക്ക് പോകാം. പല സ്ഥലങ്ങളും അവിടെ ചെല്ലുമ്ബോഴാണ് രസമാകുന്നതെങ്കില്‍ വാഗമണ്ണിലേക്കുള്ള യാത്രയില്‍ തന്നെ അതാരംഭിക്കും. പാറ ചീന്തിയെടുത്ത പാതയിലെ കിടിലൻ റോഡിലൂടെയുള്ള യാത്ര തന്നെ അടിപൊളിയാണ്. വ്യൂ പോയിന്‍റുകളും കോടമഞ്ഞും വെള്ളച്ചാട്ടങ്ങളും ഈ യാത്രയെ മറ്റൊരു ലെവലില്‍ എത്തിക്കും. നവഗ്രഹ ക്ഷേത്ര ദർശനം ഒറ്റദിവസത്തില്‍; ചെലവ് 750 രൂപ മാത്രം, ഭക്ഷണം ഉള്‍പ്പെടുന്ന പാക്കേജ് വാഗമണ്‍ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്ജ്, പൈൻ ഫോറസ്റ്റ്, തങ്ങള്പാറ, എന്നിങ്ങനെ കുറേ സ്ഥലങ്ങള്‍ ഇവിടെ എക്സ്പ്ലോർ ചെയ്യാനുണ്ട്. പട്ടുമല പള്ളി, വാഗമണ്‍ തടാകം, മാർമല വെള്ളച്ചാട്ടം എന്നിവിടങ്ങളും കാണാം. തിരിച്ചിറങ്ങുമ്ബോള്‍ ഇല്ലിക്കല്‍കല്ല് കൂടി കണ്ടിറങ്ങുന്ന വിധത്തില്‍ വേണം പ്ലാൻ ചെയ്യാൻ.
3. ദേവികുളം
കൂള്‍ ഡെസ്റ്റിനേഷനുകളില്‍ മൂന്നാർ സ്ഥിരം ഇടംപിടിക്കുമെങ്കിലും മൂന്നാറിന് തൊട്ടടുത്തുള്ള ദേവികുളം ആണ് ഇന്ന് നമ്മള്‍ പരിചയപ്പെടുത്തുന്നത്. ഒരുപക്ഷേ, മൂന്നാറില്‍ പോകുന്നവർ പോലും അറിയാതെപോകുന്ന ഇവിടം ഇടുക്കിയിലെ ഒരു മസ്റ്റ് വിസിറ്റ് സ്ഥലം കൂടിയാണ് . വർഷം മുഴുവനും നീണ്ടു നില്‍ക്കുന്ന തണുപ്പാണ് ഇവിടുത്തെ ആകർഷണം. തീര്‍ച്ചയായും കണ്ടിരിക്കേണ്ട നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. തേയിലത്തോട്ടങ്ങള്‍, ഗ്യാപ് റോഡ്, ചൊക്രമുടി ട്രെക്കിങ്, സീതാദേവി തടാകം തുടങ്ങി നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. മൂന്നാറില്‍ നിന്ന് ദേവികുളത്തേയ്ക്ക് 8 കിലോമീറ്ററാണ് ദൂരം.
4. കരിയാത്തുംപാറ
വേനലില്‍ പച്ചപ്പു നിറഞ്ഞു നില്‍ക്കുന്ന കരിയാത്തുംപാറയും സമ്മറിലെ കൂള്‍ യാത്രകള്‍ക്ക് പറ്റിയ ഇടമാണ്. മലബാറിന്‍റെ തേക്കടി എന്നും മലബാറിന്‍റെ ഊട്ടി എന്നും വിളിക്കപ്പെടുന്ന ഇവിടം തിരക്കില്ലാതെ സമാധാനപൂർവ്വമായ സമയം ചിലവഴിക്കലിന് പറ്റിയ ഇടമാണ്. വലിയ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒലിച്ചൊഴുകുന്ന പുഴയാണ് ഇവിടെ കാണാനുള്ളത്. പിന്നീട് ഒരറ്റത്തേയ്ക്ക് നോക്കിയാല്‍ ആകാശം തൊട്ടു നില്‍ക്കുന്ന മലനിരകളും കാണാം.
5. പൊന്മുടി തലസ്ഥാനത്തു നിന്നുള്ള കൂള്‍ യാത്രകള്‍ക്ക് പറ്റിയ ഇടമാണ് എപ്പോള്‍ വേണമെങ്കിലും പോകാവുന്ന പൊന്മുടി. തണുത്ത കോടമഞ്ഞ് നിറഞ്ഞ പുലരികളാണ് ഇവിടുത്തെ പ്രത്യേകത. പൊന്മുടിയിലേക്കുള്ള കോടമഞ്ഞ് നിറഞ്ഞ വഴിയും ഇതിലൂടെയുള്ള യാത്രയും മാത്രം ഇങ്ങോട്ടേയ്ക്കു വരുന്നവരുണ്ട്.
In the heat of summer; it can be a 'cool' trip, here are the places in Kerala